NEWS
തിരുവനന്തപുരത്ത് യുവാവിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
07/09/2025 11:32 AM IST
nila

യുവാവിനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കാര്യവട്ടം ഉള്ളൂർക്കോണത്താണ് സംഭവം. വലിയവിള പുത്തൻവീട്ടിൽ ഉല്ലാസി(35)നെയാണ് പിതാവ് ഉണ്ണികൃഷ്ണൻ നായർ കൊലപ്പെടുത്തിയത്. ഇയാളെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെയാണ് ഉല്ലാസിനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടർന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോൾ വീട്ടിലെ ഹാളിനുള്ളിൽ മകനെ മരിച്ച നിലയിൽ കണ്ടെത്. ഉടൻ പോത്തൻകോട് പൊലീസിൽ വിവരം അറിയിച്ചു.
രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു ഉല്ലാസിന്റെ മൃതദേഹം കിടന്നിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിൽ അടിപിടിക്കിടെ സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











